സ്കൂൾ വാനിലേക്ക് ട്രെയിൻ ഇടിച്ചു കയറി അപകടം.. മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം.. മറ്റുള്ളവർക്ക് പരിക്ക്…
സ്കൂൾ വാനിൽ ട്രെയിൻ ഇടിച്ച് കയറി അപകടം. മൂന്ന് വിദ്യാർഥികൾ മരിച്ചു.അപകടത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.തമിഴ്നാട് കടലൂരിനടുത്തുള്ള ശെമ്മൻകുപ്പത്ത് ചൊവ്വാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്.റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ ഒരു സ്കൂൾ വാൻ ട്രെയിനിൽ ഇടിച്ചാണ് അപകടം.
പരിക്കേറ്റ വിദ്യാർത്ഥികളെ ചികിത്സയ്ക്കായി കടലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം റെയിൽവേ അധികൃതരുടെ അനാസ്ഥയാണെന്ന് കുറ്റപ്പെടുത്തി പ്രദേശവാസികളിൽ രോഷം ആളിക്കത്തിയിട്ടുണ്ട്. ആളില്ലാ ക്രോസിംഗിലെ റെയിൽവേ ഗേറ്റ് കീപ്പർ ഉറങ്ങിപ്പോയതിനാൽ കൃത്യസമയത്ത് ഗേറ്റ് അടയ്ക്കാൻ കഴിഞ്ഞില്ലെന്ന് ആണ് ആരോപണം.