അമേരിക്കയിൽ റോഡപകടം.. നാലംഗ കുടുംബത്തിന് ദാരുണാന്ത്യം.. ബന്ധുക്കളെ കണ്ട് മടങ്ങവെ…
യുഎസിലെ അലബാമയിലെ ഗ്രീന്‍ കൗണ്ടിയില്‍ മിനി ട്രക്ക് കാറിലിടിച്ച് നാലംഗ ഇന്ത്യൻ കുടുംബത്തിന് ദാരുണാന്ത്യം.കുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് തെറ്റായ ദിശയില്‍ വന്ന് ട്രക്ക് ഇടിച്ച് കയറുകയായിരുന്നു.ഹൈദരാബാദ് സ്വദേശികളായ ശ്രീ വെങ്കട്ട്, തേജസ്വിനി, അവരുടെ രണ്ട് മക്കൾ എന്നിവരാണ് മരിച്ചത്.
അപകടത്തിൽ കാറിന് തീ പിടിച്ചു.പിന്നാലെ വാഹനത്തില്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും പൊള്ളലേറ്റാണ് മരിച്ചത്. അറ്റ്ലാന്റയിൽ ബന്ധുക്കളെ സന്ദർശിച്ച് മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായതെന്നാണ് പുറത്തുവരുന്ന വിവരം. മൃതദേഹങ്ങൾ പിന്നീട് ഹൈദരാബാദിലേക്ക് കൊണ്ടുപോകും.