മദ്യലഹരിയിൽ ബഹളമുണ്ടാക്കിയതോടെ പിടികൂടി..സ്റ്റേഷനിൽ എത്തിക്കുന്നതിനിടെ..പ്രതികാരം ചെയ്തതെന്ന് മൊഴി…
മദ്യപിച്ചു വാഹനമോടിച്ച കേസിൽ പിടികൂടിയ പ്രതി പൊലീസുകാരൻ്റെ മൊബൈൽ ഫോണുമായി കടന്നുകളഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മൊബൈൽ മോഷ്ടിച്ച ബാലരാമപുരം പള്ളിവിളാകം സ്വദേശി റിജു എന്നു വിളിക്കുന്ന സുജു പി.ജോൺ(46)നെ പൊലീസ് പിടികൂടി.
സ്റ്റേഷനിൽ എത്തിക്കുന്നതിനിടെ ജീപ്പിൽ വച്ച് സിപിഒ ഷിഫിൻ ജോണിൻ്റെ ഫോണാണ് പ്രതി കവർന്നതെന്നു പൊലീസ് പറഞ്ഞു. തന്നെ പിടികൂടിയ പൊലീസിനോട് പ്രതികാരം ചെയ്യാനാണ് ഫോൺ കവർന്നതെന്നാണ് ഇയാൾ പൊലീസിനോടു പറഞ്ഞു.
മുക്കോലയിൽ നിന്നാണ് ഇരുചക്രവാഹനം സഹിതം സിജുവിനെ വിഴിഞ്ഞം പൊലീസ് പിടികൂടിയത്. മദ്യപിച്ചു വാഹനമോടിച്ച കേസിൽ ജാമ്യത്തിൽ ഇയാളെ സ്റ്റേഷനിൽ നിന്നു വിട്ടായക്കുകയും ചെയ്തു. സിപിഒ ഷിഫിൻ തന്റെ ഫോൺ കാണാതായത് പിന്നീടാണ് ശ്രദ്ധിച്ചത്. തുടർന്ന് അന്വേഷണംനടക്കുന്നതിനിടെയാണ് പ്രതി തമ്പാനൂർ റെയിൽവെ പൊലീസ് പിടിയിലായത്.
തൃശൂർ നിവാസിയായ പ്രതി യാത്രക്കായി സ്റ്റേഷനിലെത്തിയതിനു പിന്നാലെ മദ്യലഹരിയിൽ ബഹളമുണ്ടാക്കിയതോടെയാണ് പൊലീസ് പിടികൂടിയത്. കയ്യിൽ കണ്ട രണ്ടു ഫോണുകളിലൊന്നു ഭാര്യയുടേതാണെന്നായിരുന്നു മറുപടി. ലോക്ക് മാറ്റാൻ പറഞ്ഞതോടെ ഇയാൾ മോഷണ വിവരം പറയുകയായിരുന്നുവെന്നു പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.