പിക്കപ്പ് വാന്‍ ഇടിച്ച് കാല്‍നടയാത്രക്കാരിയ്ക്ക് ദാരുണാന്ത്യം…
പിഴകില്‍ പിക്കപ്പ് വാന്‍ ഇടിച്ച് കാല്‍നടയാത്രക്കാരി മരിച്ചു. ആനകല്ല് കോളനി വടക്കേക്കുന്നേല്‍ എലിസബത്താണ് (68) മരിച്ചത്. പാലാ-തൊടുപുഴ റോഡില്‍ പിഴക് ആറാംമൈലില്‍ തിങ്കളാഴ്ച രാവിലെ എട്ടുമണിക്കായിരുന്നു അപകടം.
തൊടുപുഴ ഭാഗത്തുനിന്ന് പാലായിലേയ്ക്ക് വരികയായിരുന്ന പിക്കപ്പ് നിയന്ത്രണംവിട്ട് നടന്നുപോവുകയായിരുന്ന എലിസബത്തിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. റോഡരുകിലെ വൈദ്യുതി തൂണിലിടിച്ചാണ് വാഹനം നിന്നത്. പരിക്കേറ്റ എലിസബത്തിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.