ടൂറിസം മന്ത്രിയും ജ്യോതി മൽഹോത്രയും തമ്മിൽ…ഗുരുതര ആരോപണവുമായി പിവി അൻവർ..

പാകിസ്ഥാന് രഹസ്യ വിവരങ്ങൾ കൈമാറിയ കേസിൽ അറസ്റ്റിലായ വ്ലോഗർ ജ്യോതി മൽഹോത്ര ടൂറിസം മന്ത്രിയുമായി നിരന്തരം ഫോൺ സംഭാഷണം നടത്തിയെന്ന് പിവി അൻവർ. ഇത് എന്തിനാണെന്ന് ചോദിച്ച അദ്ദേഹം വ്ലോഗർ ജ്യോതിക്ക് മന്ത്രിയുടെ ഓഫീസിൽ നിന്ന് സഹായം കിട്ടിയോയെന്ന് അന്വേഷിക്കണമെന്നും പറഞ്ഞു. തിരുവനന്തപുരത്ത് പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിനെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എം ആർ അജിത് കുമാറിന് എതിരായ പരാതിയിലെ അന്വേഷണ റിപ്പോർട്ട്‌ ഇതുവരെ തനിക്ക് നൽകിയിട്ടില്ലെന്നും ഇക്കാര്യം ഡിജിപിയെ നേരിട്ട് അറിയിക്കാനാണ് വന്നതെന്നും പിവി അൻവർ പറഞ്ഞു. റിപ്പോ‍ർട്ട് ലഭിക്കുകയെന്നത് പരാതിക്കാരനായ തന്റെ അവകാശമാണ്. ഇപ്പോഴും അജിത് കുമാറിന്റെ കയ്യിലാണ് പൊലീസ് ആസ്ഥാനം പ്രവ‍ർത്തിക്കുന്നത്. അതാണ് റിപ്പോർട്ട്‌ തനിക്ക് നൽകാത്തതിന് കാരണം.

ജ്യോതി മൽഹോത്ര വിഷയം എന്തുകൊണ്ടാണ് ടൂറിസം വകുപ്പ് മറച്ചുവച്ചത്? ടൂറിസം മന്ത്രിയുമായി ജ്യോതി മൽഹോത്ര നിരന്തരം ഫോൺ സംഭാഷണം നടത്തിയത് എന്തിനാണ്? ചാരക്കേസിൽ ജ്യോതി അറസ്റ്റിലായപ്പോൾ വിവരം ടൂറിസം വകുപ്പ് പുറത്തുപറഞ്ഞില്ല. ഇക്കാര്യങ്ങൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button