ആരോഗ്യമന്ത്രി രാജി വെക്കണം…സംസ്ഥാന വ്യാപകമായി ബിജെപി പ്രതിഷേധം…
കോട്ടയം: ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധവുമായി ബിജെപി. തിരുവനന്തപുരത്തും കോട്ടയത്തും തൃശൂരുമാണ് ബിജെപി പ്രതിഷേധം നടക്കുന്നത്. നെയ്യാറ്റിന്‍കര ആശുപത്രിയിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തി. ആശുപത്രിയുടെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്.
നെയ്യാറ്റിന്‍കര- കാട്ടാക്കട റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്തുനീക്കി. വനിതാ പ്രവര്‍ത്തകരടക്കം റോഡില്‍ കിടന്നാണ് പ്രതിഷേധിച്ചത്. ഇവരെ അറസ്റ്റുചെയ്ത് നീക്കുകയാണ് പൊലീസ്. വലിയ രീതിയില്‍ മുദ്രാവാക്യം വിളിച്ചാണ് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം.