കോട്ടയം മെ‍ഡിക്കൽ കോളേജ് അപകടം…മുഴുവൻ രേഖകളും കൈമാറിയെന്ന് ആശുപത്രി സൂപ്രണ്ട്…

കോട്ടയം: കോട്ടയം മെ‍ഡിക്കൽ കോളേജിലെ അപകടത്തിൽ ജില്ലാ കളക്ടർ ആവശ്യപ്പെട്ട മുഴുവൻ രേഖകളും കൈമാറിയെന്ന് ആശുപത്രി സൂപ്രണ്ട് ടി.കെ.ജയകുമാർ. അന്വേഷണം നടത്തുന്ന കളക്ടർക്ക് മുന്നിൽ കാര്യങ്ങളൊന്നും മറച്ചുവയ്ക്കാനില്ലെന്നും സൂപ്രണ്ട് . മുടങ്ങിയ ശസ്ത്രക്രിയകൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും നിലവിൽ മറ്റ് ആശുപത്രികളിലേക്ക് രോഗികളേ മാറ്റേണ്ട സാഹചര്യം ഇല്ല എന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ ബ്ലോക്ക് സെപ്റ്റംബർ മാസത്തോടെ പൂർണമായും പ്രവർത്തന സജ്ജമാകും. അപകടമുണ്ടായ സമയത്ത് ആശുപത്രി സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിച്ചു. ആശുപത്രിയിലെ കമാന്‍റ് സെൽ പൂർണമായും പ്രവർത്തനം നടന്നിട്ടുണ്ട്. പഴയ കെട്ടിടം എന്ത് ചെയ്യണമെന്നത് സംബന്ധിച്ച് തീരുമാനമായില്ല. പഴയ ബ്ലോക്ക് സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് പൊതുമരാമത്ത് വകുപ്പ് എന്നും സൂപ്രണ്ട് അറിയിച്ചു.

Related Articles

Back to top button