ജ്യോതി മൽഹോത്രയെ കേരളത്തിലേക്ക് ക്ഷണിച്ചതെന്തിന്?മന്ത്രി മുഹമ്മദ് റിയാസ് മറുപടി പറയണം..

ചാരവൃത്തിക്ക് പിടിയിലായ യു ട്യൂബർ ജ്യോതി മൽഹോത്രയെ കേരളത്തിലേക്ക് ക്ഷണിച്ച സംഭവത്തിൽ മന്ത്രി റിയാസ് മറുപടി പറയണമെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കർ ആവശ്യപ്പെട്ടു.ജ്യോതി മൽഹോത്രയെ ക്ഷണിച്ചത് എന്തുകൊണ്ടെന്ന് വിശദീകരിക്കണം.ആരൊക്കെ വേറെ ക്ഷണിക്കപ്പെട്ടിട്ടുണ്ടെന്നും റിയാസ് വ്യക്തിമാക്കണം.ഇത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്, കേരള സർക്കാർ എപ്പോഴും രാജ്യവിരുദ്ധ ശക്തികൾക്ക് തണലൊരുക്കുന്നു.ഇത്തരം സംഭവങ്ങൾ വച്ചുപൊറുപ്പിക്കാനാകില്ലെന്നും പ്രകാശ് ജാവ്ദേക്കർ പറഞ്ഞു.

കഴിഞ്ഞ വർഷം ജനുവരി മുതൽ ഈ വർഷം മെയ് വരേ ടൂറിസം വകുപ്പ് സംസ്ഥാനത്തേക്ക് ക്ഷണിച്ചുകൊണ്ടുവന്ന വ്ലോഗർമാരുടെ പട്ടിക വിവരവകാശ രേഖ വഴി പുറത്തായിരുന്നു.41 അംഗ പട്ടികയിലാണ് പാകിസ്താനുവേണ്ടി ചാരപ്രവർത്തി നടത്തിയെന്ന കുറ്റത്തിന് അറസ്റ്റിലായ ജ്യോതി മൽഹോത്രയുടേയും പേരുള്ളത്..കണ്ണൂർ, കോഴിക്കോട്,കൊച്ചി, ആലപ്പുഴ, മൂന്നാർ എന്നിവടങ്ങളിൽ സന്ദർശനം നടത്തി വ്ലോഗും തയ്യാറാക്കി.താമസം, ഭക്ഷണം,യാത്രാ, ചിലവുകൾക്ക് പുറമെ വേതനവും ടൂറിസം വകുപ്പ് നൽകിയിരുന്നു.

പെഹൽഗാം ഭീകരാക്രമണത്തിന് പിറകെയാണ് ചാരവൃത്തി ആരോപിച്ച് ജ്യോതി അറസ്റ്റിലാകുന്നത്. പലതവണയായി ഇവർ പാകിസ്ഥാൻ സന്ദർശിച്ചതിനും പാക് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിനും തെളിവ് ലഭിച്ചിരുന്നു.ഇതിന് പിറകെയാണ് ജ്യോതി എങ്ങിനെ കേരളത്തിലെത്തി എന്ന വിവാദം ഉയർന്നത്.കേളസർക്കാർ ആണ് പിന്നിലെന്ന് ബിജെപി മുൻ അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപണവും ഉന്നയിച്ചു.

രാജ്യദ്രോഹ കേസ് എടുക്കുന്നതിന് മുമ്പാണ് കേരളയാത്രയെന്നും ആരോപണങ്ങൾ വസ്തുതാവിരുദ്ധമെന്നും മന്ത്രി. വ്യക്തമാക്കി.നിപയും വയനാട് ഉരുൾപൊട്ടലിനും പിറകെ കേരളത്തിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ചെയ്ത പ്രവർത്തിയാണിതെന്നും വിവാദങ്ങളെ ഭയക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Back to top button