എറണാകുളത്ത് എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ…
കൊച്ചി: എറണാകുളം പച്ചാളത്ത് 8.8 ഗ്രാം എംഡിഎംഎയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. അക്ഷയ് (28) എന്നയാളാണ് മയക്കുമരുന്നുമായി പിടിയിലായത്. എറണാകുളം നോർത്ത് ഭാഗത്തെ മയക്കുമരുന്ന് വിതരണക്കാരുടെ മുഖ്യ കണ്ണികളിൽ ഒരാളാണ് പ്രതി. എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അഭിരാജിന്‍റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.