ആരോഗ്യ മന്ത്രിക്കെതിരായ പ്രതിഷേധം.. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റും അറസ്റ്റിൽ… സ്ഥലത്ത് സംഘർഷാവസ്ഥ…
ആരോഗ്യമന്ത്രി മന്ത്രി വീണ ജോര്‍ജിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് ആറന്മുള മണ്ഡലം പ്രസിഡന്റിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഏദൻ ജോർജിനെയാണ് അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക്ക് ശേഷം ഏദനെ വിലങ്ങുവെക്കാൻ പൊലീസ് ശ്രമിച്ചതോടെയാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ തർക്കം ഉണ്ടായി.
സ്ഥലത്ത് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രവർത്തകരെ അനുനയിപ്പിക്കാനുള്ള ശ്രമവും ഫലം കണ്ടില്ല. വാഹനം തടഞ്ഞ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കി. കൂടുതൽ പൊലീസുകാരെ സ്ഥലത്ത് വിന്യസിപ്പിച്ചിരിക്കുകയാണ്.