വീണാ ജോർജിനെതിരെയുള്ള വിമർശനങ്ങൾക്കിടെ പത്തനംതിട്ടയിൽ സിപിഎം യോഗം ഇന്ന്.. വിമർശനങ്ങൾ…
മന്ത്രി വീണാ ജോർജിനെതിരെ പാർട്ടിയിൽ നിന്ന് ഉയർന്ന പരസ്യ വിമർശനങ്ങൾ ഇന്ന് ചേരുന്ന സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്യുമെന്ന് സൂചന. മന്ത്രിയെ വിമർശിച്ചു ഫേസ്ബുക്ക് പോസ്റ്റ് ഇട്ട നേതാക്കൾക്കെതിരെ നടപടി ഉണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇരവിപേരൂർ ഏരിയ കമ്മിറ്റി അംഗവും മുൻ സിഡബ്ല്യുസി അധ്യക്ഷനുമായ അഡ്വ എൻ രാജീവ്, ഇലന്തൂർ ലോക്കൽ കമ്മിറ്റിയംഗം ജോൺസൺ എന്നിവരാണ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്.
അതേസമയം, ജില്ലാ നേതാക്കളിൽ ഒരു വിഭാഗം മന്ത്രിക്കെതിരെ നേതൃയോഗത്തിൽ വിമർശനം ഉന്നയിക്കാനും സാധ്യതയുണ്ട്.