കേരള സർവ്വകലാശാലയിൽ നാളെ അടിയന്തര സിന്റിക്കേറ്റ് യോഗം.. റജിസ്ട്രാറിനെതിരായ നടപടി…
കേരള സർവ്വകലാശാലയിൽ നാളെ അടിയന്തര സിന്റിക്കേറ്റ് യോഗം ചേരും. നാളെ രാവിലെ പതിനൊന്നര മണിക്കാണ് യോഗം ചേരുക. സിന്റിക്കേറ്റ് യോഗം വിളിക്കണമെന്ന് 16 ഇടത് അംഗങ്ങൾ ഒപ്പിട്ട് കത്ത് നൽകിയിരുന്നു.ഭാരാതാംബ വിവാദത്തിൽ രജിസ്ട്രാറെ സസ്പെന്റ് ചെയ്ത വിസി ഡോ. മോഹൻ കുന്നുമ്മലിന്റെ നടപടി സിന്റിക്കേറ്റ് യോഗം പുനപരിശോധിച്ചേക്കും. വിസി ഡോ. മോഹൻ കുന്നുമ്മൽ നിലവിൽ അവധിയിലാണ്. പകരം ചുമതല ഡിജിറ്റൽ സർവകലാശാല വിസി സിസ തോമസിനാണ്