റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം..യുവതിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി..
ആലുവ റെയിൽവേ റോഡിൽ യുവതിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറി ഇറങ്ങി. ഇരിങ്ങാലക്കുട സർക്കാർ ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റ് ബിന്ദുവിനാണ് പരിക്കേറ്റത്. ബിന്ദുവിനെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. റോഡ് മുറിച്ചു കടക്കുന്നതിനിടെ ആണ് അപകടം.