റിസോർട്ടിനുസമീപം അപ്രതീക്ഷിത അതിഥി…ചില്ലുവാതിലിലൂടെ എത്തിനോക്കി.. ദൃശ്യം പകർത്തി വിനോദസഞ്ചാരികള്‍…
മൂപ്പൈനാട് വാളത്തൂരിൽ പട്ടാപ്പകൽ രണ്ടു പുലികളെത്തി. വാളത്തൂർ ലാസ്റ്റ് ട്രാൻസ്ഫോർമർ പരിസരത്തെ റിസോർട്ടിന്റെ വളപ്പിലാണ് പുലികൾ എത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.
റിസോർട്ടിൽ താമസിച്ചിരുന്ന ഗുജറാത്ത് സ്വദേശി പുലികളെ നേരിൽക്കണ്ടു. റിസോർട്ടിന്റെ ചില്ലുവാതിലിന് അരികിലെത്തി അകത്തേക്ക് നോക്കുന്ന പുലിയുടെ ദൃശ്യം പകർത്തി. വനപാലകർ സ്ഥലത്തെത്തി പരിശോധിച്ചു. പുലിയെക്കണ്ട പ്രദേശം നിരീക്ഷണത്തിലാണെന്ന് വനംവകുപ്പ് അറിയിച്ചു.