മന്ത്രി വീണാ ജോർജിനെ കാണാൻ ആശുപത്രിയിലെത്തി..ബിജെപി പ്രവർത്തകരുമായി തർക്കത്തിലേർപ്പെട്ട് കെ.എൻ ബാലഗോപാൽ…

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആരോഗ്യ മന്ത്രി വീണാ ജോർജിനെ ധനമന്ത്രി കെ എൻ ബാലഗോപാൽ സന്ദർശിച്ചു. പിന്നീട് ആശുപത്രിയിൽ നിന്ന് മടങ്ങിയ ധനമന്ത്രി കെ.എൻ ബാലഗോപാലും ആശുപത്രിക്ക് പുറത്ത് പ്രതിഷേധിക്കുകയായിരുന്ന ബിജെപി പ്രവർത്തകരും തമ്മിൽ വാക്കുതർക്കമുണ്ടായി. പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കാൻ ശ്രമിച്ചു. ആശുപത്രിയിൽ നിന്ന് മന്ത്രി ബാലഗോപാൽ മടങ്ങിയെങ്കിലും ആരോഗ്യമന്ത്രിക്കെതിരെ ബിജെപി പ്രവർത്തകർ സ്ഥലത്ത് പ്രതിഷേധിക്കുകയാണ്.

Related Articles

Back to top button