ഗൂഗിൾ മാപ്പ് നോക്കി ഓടിച്ചു.. മരങ്ങൾക്കിടയിൽ കുടുങ്ങി കണ്ടെയ്‌നർ ലോറി..ഗതാഗതം തടസപ്പെട്ടു…
ഗൂഗിള്‍മാപ്പ് നോക്കി ഓടിച്ച കണ്ടെയ്‌നര്‍ലോറി മരങ്ങള്‍ക്കിടയില്‍ കുടുങ്ങി. പുത്തൂര്‍ ചെനക്കല്‍ ബൈപ്പാസിലെ മരങ്ങള്‍ക്കിടയിലാണ് ലോറി കുടുങ്ങിയത്. ഇതോടെ അതുവഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം.
മഞ്ചേരിയില്‍ നിന്നും തൃശൂരിലേക്ക് പോകുന്ന കണ്ടെയ്‌നര്‍ ലോറിയാണ്, ചങ്കുവെട്ടി ഭാഗത്തേക്ക് പോകുന്നതിന് പകരം വഴിതെറ്റി പുത്തൂര്‍-ചെനക്കല്‍ ബൈപാസിലേക്ക് കയറിയത്. ലോറി അല്‍പദൂരം മുന്നോട്ട് പോയെങ്കിലും ബൈപ്പാസില്‍ കുടുങ്ങുകയായിരുന്നു. ലോറിയുടെ ഉയരക്കൂടുതലും വലിപ്പവും കാരണം റോഡിന്റെ ഇരുവശങ്ങളിലേയും മരങ്ങളില്‍ തട്ടിയതോടെ ചില്ലകള്‍ പൊട്ടിവീണു.
ഇതോടെ ഈ റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. കോട്ടയ്ക്കല്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് ഏറെനേരം പണിപ്പെട്ടാണ് ലോറിക്ക് മുകളിലേക്ക് പൊട്ടിവീണ മരച്ചില്ലകള്‍ വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.