തിരമാല അടിച്ചത് 2 മിറ്ററോളം ഉയരത്തിൽ, 65 പേരുമായി സഞ്ചരിക്കവെ ബോട്ട് കടലിൽ മുങ്ങി
ഇന്തോനേഷ്യയിലെ ബാലിയിൽ 65 പേരുമായി സഞ്ചരിക്കുകയായിരുന്ന ബോട്ട് കടലിൽ മുങ്ങി 4 മരണം. 38 പേരെ കാണാതായി. കിഴക്കൻ ജാവയിലെ കെറ്റപാങ് തുറമുഖത്ത് നിന്ന് ബാലിയിലെ ഗിലിമാനുക് തുറമുഖത്തേക്കു പോകുകയായിരുന്ന കെ എം പി ടുനു പ്രതാമ ജയ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ടിൽ 53 യാത്രക്കാരും 12 ജീവനക്കാരും ഉണ്ടായിരുന്നു. 22 ട്രക്കുകളുള്‍പ്പെടെ നിരവധി വാഹനങ്ങളും ബോട്ടിലുണ്ടായിരുന്നു.കാണാതായ എല്ലാവരെയും കണ്ടെത്തുന്നതുവരെ തെരച്ചിൽ തുടരുമെന്ന് പൊലീസ് അറിയിച്ചു. രണ്ട് മീറ്ററോളം ഉയരത്തിൽ തിരമാല അടിച്ചതാണ് അപകടമായത്. ഉയർന്ന തിരമാലയുടെ സാന്നിധ്യം രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കിയിട്ടുണ്ട്.