വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യാവസ്ഥ..പുതിയ മെഡിക്കൽബുള്ളറ്റിൻ പുറത്ത്…

സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യാവസ്ഥ മാറ്റമില്ലാതെ തുടരുന്നെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെ ആണ് ജീവൻ നിലനിർത്തുന്നത്. തുടർച്ചയായ ഡയാലിസിസ് നടത്താൻ ആണ് മെഡിക്കൽ ബോർഡ്‌ നിർദ്ദേശം.

ആരോഗ്യസ്ഥിതി മോശമായതിനാൽ ഇന്നലെ രണ്ട് തവണ വിഎസിന് ഡയാലിസിസ് നിർത്തിവയ്ക്കേണ്ടി വന്നു. രക്ത സമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ചികിത്സ തുടരുന്നുണ്ട്. കടുത്ത ഹൃദയാഘാതത്തെ തുടർന്ന്‌ കഴിഞ്ഞ 23 ന് ആണ് വിഎസിനെ തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Related Articles

Back to top button