ബൈക്ക് കെഎസ്ആർടിസി ബസിനടിയിൽപെട്ടു യുവാവിന് ദാരുണാന്ത്യം…

കൊച്ചി: എറണാകുളം തൃക്കാക്കര ഭാരത് മാത കോളേജിനു സമീപം വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഇന്നലെ രാവിലെ കാക്കനാട്ടെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം. കളമശ്ശേരി കല്ലുകുളം വീട്ടിൽ അൻസാർ ആണ് മരിച്ചത്.

സ്വകാര്യ ബസ് സ്റ്റോപ്പിൽ നിർത്തിയപ്പോൾ പിന്നാലെ എത്തിയ കെഎസ്ആർടിസി ബസ് വലതുവശത്തേക്ക് വെട്ടിക്കുകയും സ്കൂട്ടറിൽ ഇടിക്കുകയുമായിരുന്നു. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചയോടെ മരിച്ചു.

Related Articles

Back to top button