അന്യവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്, റോഡ് കൈയ്യേറി സ്വകാര്യ ബോര്‍ഡുകൾ
മാവേലിക്കര: റോഡിന്റെ വശങ്ങളിൽ പാർക്കിംഗ് പാടില്ലെന്ന് സ്വകാര്യ വ്യക്തികളുടെ മുന്നറിയിപ്പ്. മിച്ചല്‍ ജംഗ്ഷന് തെക്ക് ഭാഗത്താണ് റോഡിൽ അനധികൃതമായി ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. അന്യവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന മുന്നറിയിപ്പ് ബോര്‍ഡുകളാണ് നിരനിരയായി സ്ഥാപിച്ചിരിക്കുന്നത്.
മിച്ചല്‍ ജംഗ്ഷന് തെക്ക് ഭാഗത്ത് റോഡിന്റെ പടിഞ്ഞാറ് ഭാഗത്താണ് ഇത്തരത്തിൽ റോഡ് കൈയ്യറി ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. നഗരത്തിലെത്തുവർ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ആശ്രയിക്കുന്ന സ്ഥലമാണ് കെ.എസ്.ആര്‍.ടി.സി മുതല്‍ വള്ളക്കാലില്‍ തീയറ്റര്‍ വരെയുള്ള ഭാഗം. ഇവിടെ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യുവാനുള്ള വീതി റോഡിനുണ്ട്. അധികൃതർ ഇവിടം നോ പാർക്കിംഗ് ഏരിയ ആക്കിയിട്ടുമില്ല. എന്നാൽ അനധികൃതമായി ബോർഡ് നിരത്തി വെച്ചിരിക്കുന്നത് കാരണം ഇപ്പോൾ വാഹനം നിർത്തിയിടാൻ കഴിയുന്നില്ല. കാറ്റിൽ ബോർഡുകൾ മറിഞ്ഞുവീണ് കാല്‍നടയാത്രികര്‍ക്ക് അപകടം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.
കൈയ്യേറ്റം ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാൻ തുടങ്ങിയതോടെ നാട്ടുകാർ നിരവധി പരാതികൾ ബന്ധപ്പെട്ട അധികാരികൾക്ക് നൽകിയിരുന്നു. വിഷയം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് ഇപ്പോൾ ഉയരുന്ന ആക്ഷേപം.