കൊല്ലത്ത് കഞ്ചാവുമായി കോൺഗ്രസ് നേതാവ് പിടിയിൽ…
കൊല്ലം കടയ്ക്കലിൽ കഞ്ചാവുമായി കോൺഗ്രസ് നേതാവ് പിടിയിൽ. മങ്കാട് സ്വദേശി സച്ചിനെയാണ് എക്സ്സൈസ് സംഘം കഞ്ചാവുമായി പിടികൂടിയത്. ഇയാളിൽ നിന്ന് ഒന്നര കിലോ കഞ്ചാവ് കണ്ടെത്തി. കോൺഗ്രസ് കുമ്മിൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ് സച്ചിൻ. ചടയമംഗലം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ കടയ്ക്കൽ മാർക്കറ്റിന് സമീപം നടത്തിയ പരിശോധനയിലാണ് സച്ചിൻ പിടിയിലായത്.