കാഞ്ചീപുരത്ത് കാണാതായ മലയാളി വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി…മരിച്ചത്..
കടലിൽ വീണ് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. താഴെ കായലോട് പറമ്പായി റോഡിൽ എം.സി. ഹൗസിൽ ഫർഹാൻ റൗഫ് (18) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് എടക്കാട് ഏഴരയിലെ പാറപ്പള്ളിക്ക് സമീപത്തെ കടപ്പുറത്തുനിന്നാണ് തിരയിൽ വീണ് കാണാതായത്. വെള്ളിയാഴ്ച പുലർച്ചെ മുഴപ്പിലങ്ങാട് ശ്മശാനത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കൂട്ടുകാരോടൊപ്പം കടൽ കാണാനെത്തിയതായിരുന്നു.
പാറപ്പുറത്തിരിക്കുകയായിരുന്ന ഫർഹാനും കൂട്ടുകാരനും ശക്തമായ തിരമാലയിൽ കടലിൽ വീഴുകയായിരുന്നു. കൂട്ടുകാരൻ നീന്തി പാറയിൽ പിടിച്ച് കയറിയെങ്കിലും ഫർഹാൻ തിരമാലയിൽ അകപ്പെട്ടു. നാല് പേരാണ് കടൽ കാണാനെത്തയത്. രണ്ടുപേർ സമീപത്തെ ചായക്കടയിൽ പോയപ്പോഴായിരുന്നു അപകടം. പ്ലസ്ടു കഴിഞ്ഞ് മംഗളൂരുവിൽ പഠനത്തിന് പോകാനിരിക്കെയാണ് ദുരന്തമുണ്ടായത്. താഴെകായലോട്ടെ റൗഫിന്റെയും സമീറയുടെയും മകനാണ് ഫർഹാൻ. സഹോദരങ്ങൾ : റൈഹാൻ, ഫാത്തിമ.