റവാഡ ചന്ദ്രശേഖറിന്‍റെ നിയമനത്തില്‍ യു ടേണടിച്ച് പി ജയരാജന്‍.. സർക്കാരിനൊപ്പം.. പഴി മാധ്യമങ്ങൾക്ക്….
റവാഡ ചന്ദ്രശേഖറിനെ, പുതിയ ഡിജിപിയായി നിയമിച്ചതിനെ പരോക്ഷമായി തള്ളിയ പി ജയരാജന്‍ പാര്‍ട്ടിയില്‍ നിന്ന് വിമര്‍ശനം നേരിട്ടതോടെ യു ടേണടിച്ച് രംഗത്ത്.സർക്കാർ തീരുമാനത്തിന് ഒപ്പമാണ് താൻ . മെറിറ്റ് അടിസ്ഥാനത്തിൽ ആണ് സർക്കാർ തീരുമാനം. മന്ത്രിസഭാ തീരുമാനത്തെ താന്‍ എതിര്‍ത്തിട്ടില്ല എന്നും ജയരാജൻ പറഞ്ഞു.
അതേസമയം കൂത്തുപറമ്പ് വെടിവെപ്പിൽ റവാഡയ്ക്ക് പങ്കുണ്ടോ എന്ന ചോദ്യത്തിൽ നിന്ന് അദ്ദേഹം ഇന്ന് ഒഴിഞ്ഞു മാറി.മന്ത്രിസഭാ യോഗത്തെ എതിർത്ത് താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് പാർട്ടി സെക്രട്ടറിയും വ്യക്തമാക്കിയിട്ടുണ്ട് . താനും പാർട്ടി നേതൃത്വത്തിന്‍റെ ഭാഗം തന്നെയാണ് എന്നും അദ്ദേഹം പറഞ്ഞു.തന്റെ പ്രസ്താവന മാധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്തെന്ന് അദേഹം കുറ്റപ്പെടുത്തി. പാലക്കാട് പറഞ്ഞ നിലപാട് ആവർത്തിക്കുന്നുവെന്നും അതിൽ കൂടുതൽ ഒന്നും പ്രതികരിക്കാനില്ലെന്നും പി ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.