ബിജെപി നേതാവിനെ അവഹേളിച്ചു.. മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെ പരസ്യമായി മർദിച്ചു…

ബിജെപി നേതാവിനെ അവഹേളിച്ചു എന്നാരോപിച്ച് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെ പരസ്യമായി മർദിച്ചു. പരാതി പരിഹാര യോഗത്തിനിടെയാണ് സംഭവം.ഭുവനേശ്വർ മുനിസിപ്പൽ കോർപ്പറേഷനിലെ അഡീഷണൽ കമ്മീഷണർ രത്‌നാകർ സഹുവിനാണ് മർദനമേറ്റത്. ഒരു സംഘം ആളുകൾ അദ്ദേഹത്തെ വലിച്ചിഴച്ച് ആക്രമിച്ചതായും, മൊബൈൽ ഫോൺ കവർന്നതായും സഹു ആരോപിച്ചു.

ബിഎംസി ഓഫീസ് പരിസരത്ത്, രത്‌നാകർ സാഹു തന്റെ ചേംബറിൽ പരാതി പരിഹാര യോഗം നടത്തുന്നതിനിടെയാണ് സംഭവം. ബിജെപി നേതാവ് ജഗന്നാഥ് പ്രധാനെ അവഹേളിച്ചുവെന്ന് ആരോപിച്ചാണ് മർദനം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ബിഎംസി കോർപ്പറേറ്റർ ജീവൻ റൗട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തതായി അറിയിച്ചു. വിഷയത്തിൽ പ്രതിഷേധിച്ച് സർക്കാർ ജീവനക്കാർ ഇന്ന് സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും.

Related Articles

Back to top button