ആലപ്പുഴയിൽ എസ്ഐയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം….ഏഴുവർഷത്തിന് ശേഷം പ്രതികൾക്ക് ശിക്ഷ….
ആലപ്പുഴ: മണ്ണഞ്ചേരി എസ്ഐ ആയിരുന്ന ലൈസാദ് മുഹമ്മദിനെയും സംഘത്തെയും ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ പ്രതികൾക്ക് ഒമ്പത് വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ഒന്നാം പ്രതി മാരാരിക്കുളം തെക്ക് പഞ്ചായത്ത് രണ്ടാം വാർഡില്‍ താമസിക്കുന്ന സോളമൻ (നിജു-29) മൂന്നാം പ്രതി മാരാരിക്കുളം തെക്ക് പഞ്ചായത്ത് 22-ാം വാർഡ് അർത്ഥശ്ശേരിൽ വിൽഫ്രഡ് (അബി-29) എന്നിവരെയാണ് അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി ശിക്ഷിച്ചത്.
കേസിലെ രണ്ടാം പ്രതി ജോമോൻ (റോബിൻ) വിദേശത്തായതിനാൽ ഇയാൾക്കായി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 2018 നവംബർ 13ന് രാത്രി 9 മണിക്കാണ് കേസിന് ആസ്പദമായ സംഭവം. നിരവധി കേസിൽ പ്രതിയായ സോളമനെ അന്വേഷിച്ച് ഇയാളുടെ വസതിയിൽ എത്തിയ മണ്ണഞ്ചേരി എസ്ഐ ലൈസാദ് മുഹമ്മദിനെയും സംഘത്തെയും പ്രതികൾ തടയുകയും രക്ഷപ്പെടാൻ ശ്രമിച്ച പ്രതി സോളമൻ കൈയിൽ ഒളിപ്പിച്ചിരുന്ന കത്തികൊണ്ട് എസ്ഐയെ ഗുരുതരമായി മുറിവേൽപ്പിക്കുകയുമായിരുന്നു.