മാലിന്യം ശേഖരിക്കുന്നതിന് വീട്ടിലെത്തി…’വിധവയായി വന്നാൽ ചിലവിന് തന്നോളാ’മെന്ന് വാ​ഗ്ദാനം..പിന്നെ നടന്നത്..

അജൈവ മാലിന്യം ശേഖരിക്കാനെത്തിയ ഹരിതകര്‍മ സേനാംഗമായ യുവതിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ വീട്ടുടമക്കെതിര കേസെടുത്തു. കോഴിക്കോട് എലത്തൂര്‍ കോട്ടേടത്ത് ബസാറിലാണ് സംഭവം. പുതിയോട്ടുംകണ്ടി ആലി ഹാജിക്കെതിരേയാണ് എലത്തൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ഒന്‍പതാം തീയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാലിന്യം ശേഖരിക്കുന്നതിനിടെ ആലി ഹാജിയുടെ വീട്ടിലെത്തിയ യുവതിയോട് ഇയാള്‍ വിധവയായി വന്നാല്‍ ചെലവ് താന്‍ നോക്കിക്കോളാമെന്ന് പറഞ്ഞതായാണ് പരാതി. കോഴിക്കോട് കോര്‍പറേഷനില്‍ യുവതി പരാതി നല്‍കിയതിനെ തുടര്‍ന്ന് അധികൃതര്‍ ഇത് എലത്തൂര്‍ പൊലീസിന് കൈമാറുകയായിരുന്നു. സ്ത്രീയുടെ അന്തസിനെ ഹനിക്കുന്ന തരത്തില്‍ സംസാരിച്ച കുറ്റത്തിനാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.

Related Articles

Back to top button