യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാനുള്ള പ്രായപരിധി ഉയര്‍ത്തണമെന്ന ആവശ്യം തള്ളി….

ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാനുള്ള പ്രായപരിധി 35 വയസ്സായി തുടരും. പ്രായപരിധി 40 വയസ്സ് ആക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പില്‍ ഉയര്‍ന്ന ആവശ്യത്തെ തള്ളി. 12 ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളും പ്രായപരിധി ഉയര്‍ത്തുന്നതില്‍ എതിര്‍പ്പറിയിച്ചതോടെയാണിത്.

40 വയസ്സ് ആക്കണമെന്ന പ്രമേയം പാസ്സ് ആക്കിയെന്ന ഒരു മാധ്യമത്തിന്റെ പ്രചാരണം തെറ്റാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രായപരിധി 35ല്‍ നിന്ന് 40 വയസ്സാക്കണമെന്ന് സംഘടനാച്ചുമതലയുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസ് അവതരിപ്പിച്ച പ്രമേയത്തിലാണ് ആവശ്യപ്പെട്ടത്.

Related Articles

Back to top button