ജമ്മുകശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് പൗരനെ സൈന്യം പിടികൂടി….
ജമ്മുകശ്മീരില്‍ നിയന്ത്രണരേഖ വഴി നുഴഞ്ഞുകയറാന്‍ ശ്രമം . പാക് പൗരൻ സൈന്യത്തിൻ്റെ പിടിയിൽ . ഭീകരവാദികള്‍ക്ക് വഴികാട്ടിയായി പ്രവര്‍ത്തിക്കുന്ന ആളിനെയാണ് പിടികൂടിയത്. ജെയ്ഷെ മുഹമ്മദ് ഭീകരവാദികളെ കശ്മീരിലേക്ക് കടക്കാന്‍ സഹായിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ഭീകരവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി.
20 വയസുള്ള ആരിഫ് എന്ന യുവാവിനെയാണ് പിടികൂടിയത്. ഇയാള്‍ നാല് ഭീകരവാദികളെയാണ് ഇന്ത്യയിലേക്ക് കടത്താനായി ശ്രമിച്ചത്. നിയന്ത്രണരേഖയിലെ സംശയാസ്പദമായ നീക്കങ്ങള്‍ തിരിച്ചറിഞ്ഞ സൈന്യം നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി. മാത്രമല്ല ആരിഫിനെ പിടികൂടുകയും ചെയ്തു.
അതേസമയം സൈന്യത്തിന്റെ തിരിച്ചടിയില്‍ പരിക്കേറ്റ ഭീകരവാദികള്‍ പാകിസ്താനിലേക്ക് തിരിഞ്ഞോടി. പിന്തിരിഞ്ഞോടിയവര്‍ക്കെതിരെ സൈന്യം വെടിയുതിര്‍ത്തില്ല. ഇവരെ പിടികൂടിയതിന്റെ സമീപ മേഖലയിലാണ് പാക് സൈനിക പോസ്റ്റുള്ളത്. അതിര്‍ത്തിയില്‍ ഇരുസൈന്യങ്ങളും തമ്മിലുള്ള ഏറ്റമുട്ടല്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് പിന്തിരിഞ്ഞോടിയ ഭീകരവാദികളെ ആക്രമിക്കാതിരുന്നത്. അതേസമയം ഇവര്‍ക്ക് സാരമായി പരിക്കേറ്റുവെന്ന് സൈന്യം പറഞ്ഞു.