ഫോണിലൂടെയുള്ള പരിചയം മാത്രം..വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ…

തൃശൂരിൽ സ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ.യൂത്ത് കോൺഗ്രസ് കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡന്‍റ് ജസീൽ അലങ്കാരത്താണ് അറസ്റ്റിലായത്. വലപ്പാട് സ്വദേശിനി നൽകിയ പരാതിയിലാണ് അറസ്റ്റ്.
അതേസമയം, പരാതി വ്യാജമാണെന്നും ഫോണിലൂടെയുള്ള പരിചയം മാത്രമാണുള്ളതെന്നും രണ്ടുവര്‍ഷമായി പരാതിക്കാരി ജസീലിനെ ബ്ലാക് മെയില്‍ ചെയ്യുകയാണെന്നും കുടുംബവും സുഹൃത്തുക്കളും പറയുന്നു.പരാതിക്കാരിക്കെതിരെ കോടതിയെ സമീപിക്കുമെന്നും ജസീലിന്‍റെ ബന്ധുക്കള്‍ പറഞ്ഞു.