പുലർച്ചെ 2 മണി.. ആംബുലൻസ് വിളിച്ചിട്ട് കിട്ടിയില്ല.. പോലീസ് സ്റ്റേഷനിലേക്ക് ഓടി കയറി ഭർത്താവ്.. ഒടുവിൽ യുവതിക്ക് സംഭവിച്ചത്….

പത്തനംതിട്ട തണ്ണിത്തോട് രക്തസ്രാവം വന്ന് ഗുരുതരാവസ്ഥയിലായ സ്ത്രീയെ ഔദ്യോഗിക വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ച് തണ്ണിത്തോട്പൊലീസ്.തണ്ണിത്തോട് മൂഴി പുളിഞ്ചാൻ വീട്ടിൽ അമ്പിളിയെ ആണ് പൊലീസ് വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരാവസ്ഥയിലായ അമ്പിളിയെ കൊണ്ടുപോകാൻ ആംബുലൻസിന് വിളിച്ചെങ്കിലും കിട്ടിയില്ല.

തുടർന്ന് ഭർത്താവ് തണ്ണിത്തോട് പൊലീസ് സ്റ്റേഷനിൽ എത്തി സഹായം ആവശ്യപ്പെടുകയായിരുന്നു. രാത്രി രണ്ടുമണിയോടെ ആയിരുന്നു സംഭവം. പോലീസ് ഉടൻതന്നെ തങ്ങളുടെ ഔദ്യോഗിക വാഹനത്തിൽ യുവതിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

Related Articles

Back to top button