സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേശ് സാഹിബ് ഇന്ന് വിരമിക്കും…

സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേശ് സാഹിബ് തിങ്കളാഴ്ച സർവീസിൽനിന്നു വിരമിക്കും. 2023 ജൂൺ 30മുതൽ രണ്ടുവർഷമാണ് അദ്ദേഹം പോലീസ് മേധാവിയായി പ്രവർത്തിചത്.പൊലീസ് മേധാവി ഡോ.എസ്.ദര്‍വേഷ് സാഹിബിന് പൊലീസ് സേന നല്‍കുന്ന വിടവാങ്ങല്‍ പരേഡ് എസ്എപി പരേഡ് ഗ്രൗണ്ടില്‍ നടക്കും. കേരള പൊലീസിന്റെ ഔദ്യോഗിക യാത്രയയപ്പു ചടങ്ങ് ഉച്ചയ്ക്ക് 12ന് പൊലീസ് ആസ്ഥാനത്ത് സംഘടിപ്പിച്ചിട്ടുണ്ട്. വിവാദങ്ങളൊന്നും ഉണ്ടാക്കാത്ത പോലീസ് ഉദ്യോഗസ്ഥനായാണ് സാഹിബ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ പോലീസ് മേധാവിയായ ശേഷം ഉണ്ടായ വസ്തു തര്‍ക്ക കേസ് ഇതിന് അപവാദമായി.
1991 ബാച്ചില്‍ ഇന്ത്യന്‍ പൊലീസ് സര്‍വീസില്‍ കേരള കേഡറില്‍ പ്രവേശിച്ച ഷെയ്ഖ് ദര്‍വേശ് സാഹിബിന് ഐപിഎസ് അസോസിയേഷനും വിരമിക്കല്‍ ചടങ്ങൊരുക്കും. നിയമത്തില്‍ ഗോള്‍ഡ് മെഡല്‍ നേടിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇനി അഭിഭാഷകനാകാനും സാധ്യതയുണ്ട്. ഹൈദരാബാദ് സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ നാഷനല്‍ പൊലീസ് അക്കാദമിയില്‍നിന്ന് ക്രിമിനോളജിയില്‍ മെഡല്‍ നേടിയാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തു നിന്നാണ് അദ്ദേഹം സംസ്ഥാന പൊലീസ് മേധാവി പദവിയിലെത്തിയത്.
പരേതനായ മെഹബൂബ് പീര സാഹിബിന്റെയും ഗൗസുന്നീസ ബീഗത്തിന്റെയും മൂത്തമകനായി 1964 ജൂലൈ 10നു ആന്ധ്രയിലെ കടപ്പ ജില്ലയിലാണ് ജനനം.കേരള കേഡറില്‍ എഎസ്പിയായി നെടുമങ്ങാട് സര്‍വീസ് ആരംഭിച്ച അദ്ദേഹം വയനാട്, കാസര്‍കോട്, കണ്ണൂര്‍, പാലക്കാട്, സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്പിയായും എംഎസ്പി കെഎപി രണ്ടാം ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ കമന്‍ഡാന്റ് ആയും പ്രവര്‍ത്തിച്ചു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായും ഗവര്‍ണറുടെ എഡിസിയായും പ്രവര്‍ത്തിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ ദൗത്യത്തിന്റെ ഭാഗമായി കോസവോയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ നാഷനല്‍ പൊലീസ് അക്കാദമിയില്‍ അസിസ്റ്റന്റ് ഡയറക്ടറായും ഡിഐജി റാങ്കില്‍ ഡപ്യൂട്ടി ഡയറക്ടറുമായി സേവനമനുഷ്ഠിച്ചു.