ഒരു വയസുകാരന്റെ മരണം.. അമ്മ അക്യുപഞ്ചര്‍ ചികിത്സ നടത്തുന്ന യുവതി…മഞ്ഞപ്പിത്ത ലക്ഷണമുള്ളതായി… 

കാടാമ്പുഴയില്‍ മരിച്ച ഒരു വയസ്സുകാരന് മഞ്ഞപ്പിത്തത്തിന്റെ ലക്ഷണമുള്ളതായി പ്രാഥമിക വിവരം. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. കുഞ്ഞിന്റെ ആന്തരിക അവയവങ്ങള്‍ പരിശോധനക്ക് അയക്കും. ഇന്നലെയാണ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തത്.

അക്യുപഞ്ചര്‍ ചികിത്സ നടത്തുന്ന യുവതിയുടെ കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടപ്പോള്‍ മതിയായ ചികിത്സ നല്‍കിയില്ലെന്നാണ് മാതാപിതാക്കള്‍ക്കെതിരെയുള്ള പരാതി. കുഞ്ഞിന്റെ അമ്മ മോഡേണ്‍ മെഡിസിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്തുന്ന വ്യക്തിയാണ്. കഴിഞ്ഞ ദിവസമാണ് ഇവരുടെ ഒരു വയസുള്ള കുഞ്ഞ് മരിച്ചത്.

കുഞ്ഞിന് കൃത്യമായ ചികിത്സ നല്‍കാന്‍ മാതാപിതാക്കള്‍ തയ്യാറായില്ലെന്നാണ് പരാതി. സംഭവത്തില്‍ ആരോഗ്യ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്നമുണ്ടായിട്ടും മാതാപിതാക്കള്‍ ചികിത്സ നല്‍കാന്‍ തയ്യാറായില്ലെന്ന ആരോപണമാണ് ഉയരുന്നത്.

Related Articles

Back to top button