രാജമ്മയുടെ ശരീര ഭാഗങ്ങൾ ഉണ്ടായിരുന്നത് പലയിടത്ത്.. ഒടുവിൽ ഒന്നിച്ച് സംസ്കരിച്ചു…
കഴിഞ്ഞ ജൂലൈ 30നുണ്ടായ ഉരുൾപൊട്ടലിൽ മരിച്ച രാജമ്മയുടെ ശരീര ഭാഗങ്ങൾ ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ ഒന്നിച്ച് സംസ്കരിച്ചു. വിവിധ ഇടങ്ങളിൽനിന്നു ലഭിച്ച ശരീര ഭാഗങ്ങൾ തിരിച്ചറിയാത്തതിനെതുടർന്ന് വ്യത്യസ്ത കുഴികളിലാണ് സംസ്കരിച്ചിരുന്നത്. ഡി.എൻ.എ പരിശോധന ഫലത്തിനുശേഷം ഇവ ഒരാളുടേതാണെന്ന് തിരിച്ചറിയുകയായിരുന്നു.
അമ്മയുടെ മൃതദേഹം ഒരിടത്ത് സംസ്കരിക്കണമെന്നും മരണാനന്തര ചടങ്ങുകൾ നടത്തണമെന്നുമുള്ള കുടുംബത്തിന്റെ ആഗ്രഹം ശ്രദ്ധയിൽപെട്ട ഡി.വൈ.എഫ്.ഐ ജില്ല ഭാരവാഹികൾ ഇടപെട്ട് നടപടിക്രമങ്ങൾ വേഗത്തിലാക്കി.ഉത്തരവ് ലഭിച്ച ഉടൻതന്നെ കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം പുത്തുമലയിലെ ശ്മശാനത്തിൽ രണ്ടു കുഴികളും തുറന്ന് ശരീരഭാഗം ഒരിടത്തേക്ക് മാറ്റി സംസ്കരിച്ചു.