ഹരിപ്പാട് മുത്തശ്ശിക്കൊപ്പം നിന്ന 4 വയസുകാരനെ തെരുവ് നായ കടിച്ചു….കുട്ടിക്ക്…

ഹരിപ്പാട്: വീട്ടുമുറ്റത്തു നിന്ന നാല് വയസുകാരനെ തെരുവുനായയുടെ ആക്രമണത്തിൽ കടിയേറ്റു. മുതുകുളം വടക്ക് നമ്പാട്ട് വീട്ടിൽ അനിൽകുമാറിന്റെയും ദീപയുടെയും മകൻ ധ്രുവിനാണ് കടിയേറ്റത്. ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. മുത്തശ്ശി സരസമ്മയോടൊപ്പം നിൽക്കുകയായിരുന്ന കുട്ടിയെ പിന്നിൽ നിന്നു ഓടി വന്ന നായ ആക്രമിക്കുകയായിരുന്നു. കരച്ചിൽ കേട്ട് ഓടിയെത്തിയ ബന്ധുക്കളും സമീപവാസികളുമാണ് നായയെ തുരത്തി ധ്രുവിനെ രക്ഷിച്ചത്.

ഇടതുകൈക്ക് ആഴത്തിൽ മുറിവേറ്റ ധ്രുവിനെ വീടിന് തൊട്ടടുത്തു തന്നെയുളള മുതുകുളം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നീട്, ആലപ്പുഴ മെഡിക്കൽ കോളേജിലും ചികിത്സ തേടി. ആക്രമകാരിയായ നായ അടുത്ത് വാടകയ്ക്ക് താമസിക്കുന്നയാളുടെ ആടിനെ ആദ്യം കടിച്ചത്. അവിടെ നിന്നെത്തിയാണ് കുട്ടിയെ ആക്രമിക്കുന്നത്.

Related Articles

Back to top button