മാവേലിക്കരയിൽ തോറ്റത് സംഘടനാ ദൗർബല്യം മൂലമെന്ന് സിപിഐ; ആലപ്പുഴയിൽ ഇടത് വോട്ടുകളിൽ ചോർച്ചയുണ്ടായെന്നും ആരോപണം
ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ എൽഡിഎഫ് വോട്ടുകളിൽ വൻ ചോർച്ചയുണ്ടായെന്ന് സിപിഐ. പാർട്ടി ജില്ലാ സമ്മേളനത്തിന്റെ പ്രവർത്തന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഹരിപ്പാട്, അമ്പലപ്പുഴ, കായംകുളം മണ്ഡലങ്ങളിൽ വോട്ടുചോർച്ച പ്രകടം. മാവേലിക്കരയിലെ തോൽവിക്ക് സംഘടനാദൗർബല്യം കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു.