സൂംബ വിവാദംത്തിൽ മുസ്ലീം മത സംഘടനകളും സിപിഎമ്മും തമ്മിൽ പോര് മുറുകുന്നു. മന്ത്രി ബിന്ദുവിനെ…

സൂംബ വിവാദത്തിൽ മുസ്ലീം മത സംഘടനകളും സിപിഎമ്മും തമ്മിൽ പോര് മുറുകുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലില്ല ജീവിക്കുന്നതെന്ന മന്ത്രി ആർ ബിന്ദുവിന്‍റെ പ്രസ്താവനയെ പരിഹസിച്ച് കെഎൻഎം നേതാവ് ഹുസൈൻ മടവൂർ രംഗത്തെത്തി. ശാസ്ത്രീയ അടിത്തറയില്ലാതെയാണ് സൂംബ സ്കൂളുകളിൽ അടിച്ചേൽപിക്കുന്നതെന്നും ആരോപണം ഉയർന്നു.
എസ്എഫ്ഐ അടക്കമുള്ള ഇടത് സംഘടനകൾ നിലപാട് തിരുത്തിയില്ലെങ്കിൽ ജനം തിരുത്തിക്കുമെന്നും ഹുസൈൻ മടവൂർ പ്രതികരിച്ചു. തുണിയില്ലാതെ ജീവിച്ച പ്രാകൃത യുഗത്തിലേക്ക് മടങ്ങാനാണ് ശ്രമമെന്ന് പറഞ്ഞ ഹുസൈന്‍ മടവൂര്‍ അൽപ വസ്ത്രം ധരിച്ചു ഇടപഴകി നൃത്തം ചെയ്യുന്നത് ശരിയല്ലെന്ന പരാമർശവും നടത്തി. ശാസ്ത്രീയ അടിത്തറയില്ലാതെയാണ് സുംബാ നൃത്തം സ്കൂളുകളില്‍ അടിച്ചേല്‍പ്പിക്കുന്നത്.
എസ്എഫ്ഐ ഇതിനെ പിന്തുണക്കുന്നത് മണ്ടത്തരം മൂലമാണ്. എസ്എഫ്ഐ ഉള്‍പ്പെടെയുള്ള ഇടത് സംഘടനകള്‍ക്കാണ് നിലപാട് തിരുത്തേണ്ടി വരിക. ഇല്ലെങ്കില്‍ ജനം തിരുത്തിക്കും. തങ്ങളുടെ സ്കൂളുകളില്‍ സൂംബാ നൃത്തം അനുവദിക്കില്ലെന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു