വീണ്ടും ദുരഭിമാനക്കൊല.. ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ അച്ഛൻ മകളെ കഴുത്തറത്ത് കൊന്നു…

കടലൂരിൽ ദളിത് ‌യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ അച്ഛൻ മകളെ കഴുത്തറത്ത് കൊലപ്പെടുത്തി. മടപ്പുറം സ്വദേശി അബിത (26) ആണ്‌ മരിച്ചത്. അച്ഛൻ അർജുനൻ അറസ്റ്റിലായി.

കൊലപാതകത്തിന് ശേഷം അർജുനൻ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. തുടർനടപടികൾ സ്വീകരിച്ചതായി പൊലീസ് അറിയിച്ചു.

Related Articles

Back to top button