ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയിൽ തിക്കും തിരക്കും.. 500ലേറെ പേർക്ക്…
ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 500ലേറെ പേർക്ക് പരിക്ക്. രഥയാത്രയ്ക്കിടെയായിരുന്നു അപകടമുണ്ടായത്. നിരവധിപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. രഥം വലിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിൽ രഥയാത്രയോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങളെല്ലാം കർശനമാക്കിയിരുന്നു.സുരക്ഷ ഉറപ്പാക്കുന്നതിനായി സായുധ സേനയുൾപ്പെടെ എട്ട് കമ്പനി സായുധ പൊലീസ് സേനയെയാണ് വിന്യസിച്ചിരുന്നത്. ഇതിനിടെയാണ് അപകടം നടന്നത്. രഥം വലിക്കുന്നതിനിടെ കൂട്ടത്തോടെ ആളുകൾ എത്തിയതാണ് അപകടത്തിന് കാരണമായത്. ദേഹാസ്വാസ്ഥ്യം നേരിട്ടയാളുകളെ ദൗത്യ സംഘം ആശുപത്രിയിലേക്ക് മാറ്റുന്ന ശ്രമം തുടരുകയാണെന്ന് ഒഡിഷ മന്ത്രി മുകേഷ് മഹാലിംഗ് പറഞ്ഞു. സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കാണ് ഇവരെ മാറ്റിയതെന്നാണ് പറയുന്നത്.