സ്‌കൂളില്‍ ദലിത് പാചകക്കാരി.. കൂട്ടത്തോടെ ടിസി വാങ്ങി രക്ഷിതാക്കള്‍…

സ്‌കൂളില്‍ ദലിത് പാചകക്കാരിയെ നിയമിച്ചതിനെത്തുടര്‍ന്ന് കൂട്ടത്തോടെ കുട്ടികളുടെ ടിസി വാങ്ങി രക്ഷിതാക്കള്‍. ഹോമ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് രക്ഷിതാക്കളുടെ നേതൃത്വത്തില്‍ കൂട്ടത്തോടെ വിദ്യാര്‍ഥികളെ പിന്‍വലിക്കുകയായിരുന്നു. ഒരു കുട്ടി മാത്രമാണ് ഈ വിദ്യാലയത്തില്‍ ശേഷിക്കുന്നത്.സ്‌കൂളില്‍ ചേര്‍ന്ന 22 വിദ്യാര്‍ഥികളില്‍ 21 പേരുടേയും രക്ഷിതാക്കള്‍ അവരുടെ കുട്ടികളെ പിന്‍വലിക്കുകയായിരുന്നു.

ദലിത് പാചകക്കാരിയെ നിയമിച്ചതോടെ ഏഴ് പേര്‍ മാത്രമാണ് സ്‌കൂളില്‍ തയ്യാറാക്കുന്ന ഉച്ചഭക്ഷണം കഴിച്ചിരുന്നത്. ശേഷിച്ച രക്ഷിതാക്കളുടെ പ്രേരണയില്‍ ഇവരും ആഹാരം ബഹിഷ്‌കരിച്ച് കുട്ടികളുടെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് (ടിസി) വാങ്ങുകയായിരുന്നു . ടിസി വാങ്ങിയ പല രക്ഷിതാക്കളും കുട്ടികളെ മറ്റ് സ്‌കൂളുകളിലേയ്ക്ക് മാറ്റി ചേര്‍ത്തതായിട്ടാണ് വിവരം.

2024-25 അധ്യയന വര്‍ഷത്തില്‍ സ്‌കൂളില്‍ തുടക്കത്തില്‍ 22 വിദ്യാര്‍ഥികളുണ്ടായിരുന്നു. ഇതില്‍ 12 പേര്‍ ഇതിനകം ടിസി വാങ്ങി. ശേഷിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. നിലവില്‍ സ്‌കൂളില്‍ ഒരു വിദ്യാര്‍ഥിയും രണ്ട് അധ്യാപകരും മാത്രമാണുള്ളത്. ജില്ലാ അധികൃതര്‍ സ്‌കൂളിലെത്തി അധ്യാപകരുമായും രക്ഷിതാക്കളുമായും നിരവധി കൂടിക്കാഴ്ചകള്‍ നടത്തി.യത്തില്‍ ശേഷിക്കുന്നത്.

Related Articles

Back to top button