സൂംബ ഡാൻസ് വിവാദം… സിപിഐഎമ്മിനും കോൺഗ്രസിനും എതിരെ കെ സുരേന്ദ്രൻ …
സൂംബ ഡാൻസ് വിവാദത്തിൽ സിപിഐഎമ്മിനും കോൺഗ്രസിനും എതിരെ ബിജെപി നേതാവ് കെ സുരേന്ദ്രൻ. മതമൗലികവാദത്തോടെ സിപിഐമ്മിനും കോൺഗ്രസിനും മൃദുസമീപനമെന്ന് സുരേന്ദ്രൻ വിമർശിച്ചു. സൂംബ ഡാൻസിനെ എതിർക്കുന്നവർ നാളെ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നു പഠിക്കരുതെന്ന് പറയും. മതമൗലികവാദികൾക്ക് എന്തും ചെയ്യാവുന്ന നാടായി കേരളം മാറിയെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
സൂംബ അടിച്ചേൽപ്പിക്കില്ലെന്ന എം വി ഗോവിന്ദന്റെ പ്രസ്താവനയെയും സുരേന്ദ്രൻ വിമർശിച്ചു. എംവി ഗോവിന്ദൻ മയപ്പെട്ടു തുടങ്ങി. മതമൗലികവാദത്തോട് എന്തൊരു വിട്ടുവീഴ്ചയെന്ന് വിമർശനം. സൂംബ വിവാദത്തിൽ പ്രതിപക്ഷത്തെ മേജർമാരും ക്യാപ്റ്റൻമാരും വായ തുറക്കാൻ പോകുന്നില്ലെന്നും സുരേന്ദ്രൻ പരിഹസിച്ചു.