ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപം തോട്ടിൽ സ്ത്രീയുടെ മൃതദേഹം…
ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപം സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 50 വയസ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷൻ ഗണേശഗിരി തെക്കേ റോഡിലുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. സമീപത്തെ ആളുകളാണ് തോട്ടിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടത്. ഉടൻ തന്നെ പൊലീസിൽ അറിയിക്കുകയായിരുന്നു. വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഷൊർണൂർ പൊലീസ് സ്ഥലത്തെത്തി തുടർന്ന് നടപടികൾ സ്വീകരിച്ചു. ആളെ ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു