തേങ്ങ മോഷ്ടിക്കവെ സ്കൂട്ടർ പണി മുടക്കി.. യുവാക്കളെ നാട്ടുകാർ പിടികൂടി.. ശേഷം…

തെങ്ങിൻതോപ്പിൽ കൂട്ടിയിട്ട ഇരുപത്തിയഞ്ചോളം തേങ്ങ മോഷ്ടിക്കാൻ ശ്രമിച്ച യുവാക്കൾക്ക് കിട്ടിയത് എട്ടിൻ്റെ പണി. യന്ത്രത്തകരാറിനെത്തുടർന്ന് സ്കൂട്ടർ പണിമുടക്കിയതോടെ തേങ്ങ മോഷ്ടിക്കാൻ ശ്രമിച്ച യുവാക്കൾ നാട്ടുകാരുടെ പിടിയിലായി. താമരശ്ശേരി കോരങ്ങാട് ആണ് സംഭവം.

ചുങ്കം അമ്പായത്തോട് സ്വദേശികളായ യുവാക്കളെയാണ് നാട്ടുകാർ പിടിക്കുടിയത്. യുവാക്കൾ മദ്യലഹരിയിലായിരുവെന്നാണ് നാട്ടുകാർ പറയുന്നത്. ഇരുവരെയും നാട്ടുകാർ ചേർന്ന് കൈകാര്യം ചെയ്തതിന് ശേഷം പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.തെങ്ങിൻതോപ്പിൽ കൂട്ടിയിട്ട ഇരുപത്തിയഞ്ചോളം തേങ്ങ അവിടെത്തന്നെയുണ്ടായിരുന്ന രണ്ടു ചാക്കുകളിൽ നിറച്ച് കടന്നുകളയുന്നതിൻ്റെ ഇടയിലാണ് ഇവർ നാട്ടുകാരുടെ പിടിയിലാവുന്നത്. കോരങ്ങാട് കൊടോളി സലാമിന്റെ ആനപ്പാറപൊയിലിലെ തെങ്ങിൻതോപ്പിൽ കൂട്ടിയിട്ടിരുന്ന തേങ്ങയാണ് ഇവർ മോഷ്ടിച്ചത്.

Related Articles

Back to top button