അമ്പലപ്പുഴയിൽ പൊന്ത് കടലിൽ ഒഴുകി നടക്കുന്നു.. മത്സ്യതൊഴിലാളിയെ കാണാതായി….

അമ്പലപ്പുഴ: പൊന്തുവള്ളത്തിൽ കടലിൽ മത്സ്യബന്ധനത്തിന് പോയ മത്സ്യതൊഴിലാളിയെ കാണാതായി.പുലർച്ചെ പറവൂർ പടിഞ്ഞാറ് പന്ത്രണ്ടാം വാർഡ് നർബോണാപള്ളിക്ക് പടിഞ്ഞാറ് നിന്നും പൊന്തിൽ മൽസ്യ ബന്ധനത്തിന് പോയ ചാണിയിൽ വീട്ടിൽ റോക്കിയെ ആണ് കാണാതായത്.

പൊന്ത് കടലിൽ ഒഴുകി നടക്കുന്നതു കണ്ടാണ് മത്സ്യതൊഴിലാളിയെ കാ
ണാതായതായി മനസിലായത്.പുന്നപ്ര പൊലീസും,കോസ്റ്റൽ പൊലീസും, ഫിഷറീസും സ്ഥലത്തെത്തി തിരച്ചിൽ തുടരുന്നു. മത്സ്യതൊഴിലാളികൾ വള്ളങ്ങളിലും തിരച്ചിൽ തുടരുന്നു

Related Articles

Back to top button