നല്ല നടപ്പിന് ജാമ്യത്തിലിറങ്ങി എന്നിട്ടും നന്നാവാൻ ഉദ്ദേശമില്ല.. ഒടുവിൽ ജാമ്യം റദ്ദാക്കിയുവാവിനെ….

ജാമ്യ ഉത്തരവ് ലംഘിച്ച കേസിൽ യുവാവിനെ രണ്ട് വർഷത്തേക്ക് റിമാൻഡ് ചെയ്ത് കോടതി. തിരുവനന്തപുരം ഇടയ്ക്കോട് ഊരുപൊയ്ക‌ മങ്കാട്ടുമൂല രതീഷ് ഭവനിൽ രതീഷിനെതിരെയാണ് (36) നടപടി. തിരുവനന്തപുരം സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് ഇയാൾക്ക് കഴിഞ്ഞ ഏപ്രിലിൽ നല്ലനടപ്പിന് മൂന്നു വർഷത്തേക്ക് ജാമ്യം ലഭിച്ചിരുന്നു.

എന്നാൽ വീണ്ടും ആറ്റിങ്ങൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമ കേസിൽ ഉൾപ്പെട്ടതോടെയാണ് ഇയാളുടെ ജാമ്യം റദ്ദാക്കിയത്.ആറ്റിങ്ങൽ, മംഗലപുരം, പോത്തൻകോട്, ശ്രീകാര്യം എന്നീ പൊലീസ് സ്റ്റേഷനുകളിലെ കൊലപാതകം, കൊലപാതകശ്രമം, പിടിച്ചുപറി, അടിപിടി, കഞ്ചാവ് വിൽപന തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ

Related Articles

Back to top button