ഓപ്പറേഷൻ സിന്ധു: ഇറാനിൽ നിന്നും തിരിച്ചെത്തിയത്…

ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്ന് ഇതുവരെ നാടണഞ്ഞത് 3500 റോളം പേർ. 14 വിമാനങ്ങളിലായി 3426 ഇന്ത്യക്കാരെയാണ് ഒഴിപ്പിച്ചത്. ഇന്ന് ഒരു വിമാനം വൈകീട്ടെത്തും. ഇതോടെ ഇറാനിൽ നിന്നും മടങ്ങാൻ താല്പര്യം അറിയിച്ചവരെയെല്ലാം ഒഴിപ്പിച്ചു. ഇസ്രയേലിൽ നിന്നും ഇതുവരെ 4 വിമാനങ്ങളിലായി 818 പേരെയും ഒഴിപ്പിച്ചു. ഓപ്പറേഷൻ സിന്ധുവിനോട് സഹകരിച്ച ഇറാൻ, അർമേനിയ, ജോർദാൻ, തുർക്കുമെനിസ്ഥാൻ, ഈജിപ്ത് രാജ്യങ്ങളോട് ഇന്ത്യ നന്ദി അറിയിച്ചു. ഇസ്രയേൽ- ഇറാൻ സ്ഥിതി പരിശോധിച്ച് സാഹചര്യം നോക്കി ഓപ്പറേഷൻ സിന്ധു തുടരണോ എന്ന തീരുമാനമെടുക്കും

Related Articles

Back to top button