ആര്യാടൻ ഷൗക്കത്തും സംഘവും കാട്ടിൽ കുടുങ്ങി….ഒടുവിൽ…
നിലമ്പൂർ നിയുക്ത എംഎൽഎ ആര്യാടൻ ഷൗക്കത്തും സംഘവും കാട്ടിൽ കുടുങ്ങി. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വാണിയമ്പുഴ ഉന്നതിയിലെ ബില്ലിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വാണിയമ്പുഴയിലെത്തിച്ച് തിരികെ മടങ്ങുന്നതിനിടെയാണ് ഷൗക്കത്തും സംഘവും കാട്ടിൽ കുടുങ്ങിയത്.
ഡിങ്കി ബോട്ട് തകരാറിലായതോടെയാണ് ഇവർക്ക് മടങ്ങി വരാൻ കഴിയാതായത്. പൊലീസ്, ഫയര്‍ഫോഴ്‌സ് വനംവകുപ്പ് ഉദ്യോഗസ്ഥരും കുടുങ്ങിക്കിടക്കുകയാണ്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് മൃതദേഹം ഡിങ്കി ബോട്ടില്‍ ചാലിയാറിനക്കരെ വാണിയമ്പുഴ ഉന്നതിയിലെത്തിച്ചത്. ഇവർ വാണിയമ്പുഴ ആദിവാസി നഗറിലേക്ക് പോയ രണ്ട് ബോട്ടുകളുടെയും എന്‍ജിന്‍ തകരാറിലായി.