ഞാൻ ജാതീയത വിറ്റ് കാശാക്കുന്നില്ല.. എന്റെ പാട്ടുകളിൽ ജാതിയതയില്ല..ഭാരതാംബ വിഷയത്തിൽ പാട്ടിലൂടെ പ്രതികരിക്കും…

ഭാരതാംബ വിഷയത്തിൽ പാട്ടിലൂടെ പ്രതികരിക്കുമെന്ന് റാപ്പർ വേടൻ. ഉന്നത നിലവാരത്തിൽ പഠിക്കുന്ന കുട്ടികളെ പോലും പിന്നോക്കക്കാരനായതുകൊണ്ടാണ് ഈ നേട്ടം ലഭിച്ചത് എന്ന് പറഞ്ഞ് അപമാനിക്കുന്ന ഒരു സമൂഹം ഇപ്പോഴുമുണ്ട്. അത് വലിയ ജാതീയതയാണ്. താൻ ജാതീയത വിറ്റ് കാശാക്കുന്നില്ലെന്നും തന്റെ പാട്ടുകളിൽ ജാതിയതയില്ലെന്നും വേടൻ പറഞ്ഞു

പുലിപ്പല്ല് കേസിൽ അവസാന ദിവസത്തെ ഒപ്പിടലിന് വന്നപ്പോഴാണ് വേടൻ ഇക്കാര്യം പറഞ്ഞത്. വിദേശ പരിപാടികൾക്കു വേണ്ടി പാസ്പോർട്ട് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അത് ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും വേടൻ വ്യക്തമാക്കി. കോടനാട് വനംവകുപ്പ് ഓഫീസിൽ ഉണ്ടായിരുന്ന ആരാധകർക്കൊപ്പം സെൽഫിയെടുത്താണ് വേടൻ മടങ്ങിയത്.

Related Articles

Back to top button