‘വിവേകമുള്ള ഒരു പക്ഷിയും സ്വന്തം കൂട്ടില്‍ കാഷ്ഠിക്കാറില്ല’…
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവും എംപിയുമായ ശശി തരൂരിനെ വിമര്‍ശിച്ച് എഴുത്തുകാരിയും കോണ്‍ഗ്രസ് അനുഭാവിയുമായ സുധാ മേനോന്. പറക്കാന്‍ ആരുടെയും അനുമതി വേണ്ട. ചിറകുകള് നിങ്ങളുടേതാണ്. ആകാശം ആരുടേയും സ്വന്തമല്ലെന്നുമുള്ള തരൂരിന്റെ സമൂഹമാധ്യമ പോസ്റ്റിനെതിരെയാണ് സുധാ മേനോന് വിമര്‍ശനവുമായി രംഗത്തു വന്നിട്ടുള്ളത്.
സുധാമേനോന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:
വിശാലമായ ആകാശവും ചിറകുകളും എപ്പോഴും ഉണ്ടെങ്കിലും, വിവേകമുള്ള ഒരു പക്ഷിയും ആ അഹങ്കാരത്തില്‍ സ്വന്തം കൂട്ടില്‍ നിരന്തരം കാഷ്ഠിക്കാറില്ല. കൂട് അഭയം കൂടിയാണ്. അന്‍പത് കോടിയുടെ ഗേള്‍ഫ്രണ്ട് എന്ന ആക്ഷേപം ചിലര്‍ ഉന്നയിച്ചപ്പോഴും, മുറിവുണക്കി അഭയം തന്നത് കൂടായിരുന്നു, പുറത്തുള്ള സുന്ദരാകാശമായിരുന്നില്ല എന്നും പക്ഷികള്‍ ഓര്‍മ്മിക്കണം…