ആലുവ ശിവക്ഷേത്രം പൂർണമായി വെള്ളത്തിൽ മുങ്ങി…
ആലുവ ശിവക്ഷേത്രം ഈ കാലവർഷത്തിൽ രണ്ടാം തവണയും പൂർണമായി മുങ്ങി. അണക്കെട്ടുകളിൽ നിന്നും കൂടുതൽ ജലം തുറന്നു വിട്ടതോടെയാണ് മുങ്ങിയത്. ഇതിനു മുമ്പ് ഈമാസം 16്ന് മുങ്ങിയിരുന്നു. വെള്ളം കയറിയതിനെ തുടർന്ന് പിതൃ ദർപ്പണ ചടങ്ങുകൾ പൂർണമായി കരയിലേക്ക് മാറ്റിയിരുന്നു. അണക്കെട്ടുകൾ തുറന്നതിനൊപ്പം ഇന്നലെ ഇടയ്ക്കിടെ എറണാകുളം ജില്ലയിൽ കനത്ത മഴ പെയ്തതും ജലനിരപ്പ് ഉയരാൻ കാരണമായി.
എറണാകുളത്ത് മലയോര പ്രദേശങ്ങളിൽ ഇടവിട്ട് കനത്ത മഴ തുടരുകയാണ്. എന്നാൽ കാറ്റ് ആഞ്ഞുവീശുന്നില്ലെന്നത് ആശ്വാസമാണ്. അതിനാൽ വലിയ നാശനഷ്ടങ്ങളുണ്ടായിട്ടില്ല. ഇന്ന് എറണാകുളം ജില്ലയിൽ മഞ്ഞ അലർട്ടാണ്.