ടിപ്പര്‍ ലോറിക്ക് മുകളില്‍ ഭീമന്‍ ആല്‍മരം കടപുഴകി വീണു….

കോഴിക്കോട്-കൊല്ലഗല്‍ ദേശീയ പാതയില്‍ ടിപ്പര്‍ ലോറിക്ക് മുകളില്‍ മരം കടപുഴകി വീണ് അപകടം. താമരശ്ശേരി പുല്ലാഞ്ഞിമേട് വളവില്‍ ഇന്ന് വൈകീട്ടോടെയാണ് അപകടമുണ്ടായത്. ശക്തമായ കാറ്റിലും മഴയിലും റോഡരികിലുണ്ടായിരുന്ന ഭീമന്‍ ആല്‍മരം നിലം പൊത്തുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

അപകടത്തെ തുടര്‍ന്ന് റോഡരികിലെ വൈദ്യുതി പോസ്റ്റും, കമ്പികളും തകര്‍ന്നു വീണു. കെഎസ്ഇബിക്ക് ഒരു ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. ദേശീയ പാതയില്‍ ഭാഗികമായി ഗതാഗത തടസ്സമുണ്ടായി. മുക്കം അഗ്നിരക്ഷാ സേനയും താമരശ്ശേരി പൊലീസും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. പ്രദേശത്തെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

Related Articles

Back to top button